---
title: "രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കുട്ടികൾ നാളെ സ്കൂളുകളിലേക്ക് ; വരവേൽക്കാനൊരുക്കങ്ങൾ പൂർത്തിയാക്കി അധ്യാപകർ"
english_title: "After a break of two months, children go to school tomorrow; The teachers have completed their preparations for the arrival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209389/After a break of two months, children go to school tomorrow; The teachers have completed their preparations for the arrival"
published_at: "2024-06-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c7dcce5660_IMG-20240602-WA0045.jpg"
keywords: []
---

# രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കുട്ടികൾ നാളെ സ്കൂളുകളിലേക്ക് ; വരവേൽക്കാനൊരുക്കങ്ങൾ പൂർത്തിയാക്കി അധ്യാപകർ

> **Lead Summary:** രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കളിയും ചിരിയും കിന്നാരവുമായെത്തുന്ന പുത്തൻ കൂട്ടുകാരെ സ്വീകരിക്കാൻ അണിഞ്ഞൊരു ങ്ങി അക്ഷരമുറ്റങ്ങൾ.

## Article Content

രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കളിയും ചിരിയും കിന്നാരവുമായെത്തുന്ന പുത്തൻ കൂട്ടുകാരെ സ്വീകരിക്കാൻ അണിഞ്ഞൊരു ങ്ങി അക്ഷരമുറ്റങ്ങൾ.

അക്ഷരമുറ്റത്തെത്തുന്ന നവാഗത രെ ഉത്സവാരവത്തോടെ സ്വീകരിക്കാൻ നാടുമുഴുൻ തിങ്കളാഴ്ച സ്കൂളിലെത്തും.

ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പ്രവേശനോത്സവ ഉദ്ഘാടനത്തിൽ ജനപ്രതിനിധികളും, സാമൂഹ്യപ്രവർത്തകരും സാഹിത്യകാരന്മാരുടമക്കമുള്ളവർ അണിനിരക്കും.

കളിചിരിയും കുഞ്ഞൻ കരടിയും കുരങ്ങച്ചനും ആനക്കുട്ടനും റെഡിയാണ്.

ക്ലാസ് മുറിയാകെ കാർട്ടൂണുകളിലെ ഇഷ്ടകഥാപാത്രങ്ങളും പുത്തനുടുപ്പും സ്‌കൂൾ ബാഗും പുസ്തകങ്ങളുമായി അറിവിന്റെ പുതുലോകത്ത് എത്തുന്ന നവാഗതരെ സ്വീകരിക്കാൻ പല സ്കൂളുകളും തയ്യാറെടുത്ത് കഴിഞ്ഞു.

കുഞ്ഞുമക്കളെ വരവേൽക്കാൻ ക്ലാസ്‌മുറികൾ അലങ്കരിക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകരും അധികൃതരും.

പുതിയ പാഠപുസ്തകങ്ങളിലെ ആശയങ്ങൾ ഉൾക്കൊള്ളിച്ച ചിത്രങ്ങൾ വരക്കുന്നതിനും ബലൂണുകളും തോരണങ്ങളുമെല്ലാം തൂക്കി അലങ്കരിക്കുകയാണ്.

പരിസരശുചീകരണം, സുരക്ഷാ പരിശോധന, വിദ്യാലയങ്ങൾ മോടിയാക്കൽ എന്നിവയെല്ലാം പൂർത്തിയായി. പ്രവേശനോത്സവ ഗാനത്തോടെ പരിപാടിക്ക് തുടക്കമാവും. നവാഗതർക്ക് ഓരോ സ്കൂളും പൂച്ചെണ്ടുകളും പ്രത്യേക സമ്മാനങ്ങളും നൽകി വരവേൽക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209389/After a break of two months, children go to school tomorrow; The teachers have completed their preparations for the arrival)